പുലി കൊന്ന പശു
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോര ഗ്രാമമായ പോത്തന്‍ചിറയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വനാതിര്‍ത്തിയോടുചേര്‍ന്ന പറമ്പില്‍ കെട്ടിയിരുന്ന പോത്തന്‍ചിറ പോട്ടക്കാരന്‍ വീട്ടില്‍ ഷീലയുടെ പശുവിനെയാണ് പുലി ആക്രമിച്ചത്.
വൈകീട്ട് പശുവിനെ അഴിക്കാൻ എത്തിയപ്പോഴാണ് ജഡം കണ്ടത്. പശുവിെൻറ ജഡം പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് ഇവിടെ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയത് നാട്ടുകാര്‍ വനപാലകരെ അറിയിച്ചിരുന്നു.
നിരന്തരം കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഇവിടെ പുലിയുമിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. പഞ്ചായത്ത് അംഗം കെ.ആര്. ഔസേഫും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ വനപാലകരും സ്ഥലം സന്ദര്‍ശിച്ചു. വന്യജീവികളുടെ ഭീഷണി തടയാനും പ്രദേശത്തെ റോഡുകളില്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം കെ.ആര്. ഔസേഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.