പാലപ്പിള്ളിയിൽ വീണ്ടും പുലി; പശുവിനെ കൊന്നു

ആ​മ്പ​ല്ലൂ​ര്‍: പാ​ല​പ്പി​ള്ളി വ​ലി​യ​കു​ള​ത്ത് പു​ലി​യി​റ​ങ്ങി പ​ശു​വി​നെ കൊ​ന്നു. വ​ലി​യ​കു​ളം പാ​ഡി​യി​ല്‍ താ​മ​സി​ക്കു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ പ​ള്ളി​പ്പു​റം സു​ബൈ​ദ​യു​ടെ പ​ശു​ക്കു​ട്ടി​യെ​യാ​ണ് പു​ലി കൊ​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ഡി​ക്ക് സ​മീ​പം കെ​ട്ടി​യി​ട്ട പ​ശു​വി​നെ പു​ലി പി​ടി​കൂ​ടി വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. പ​ശു​ക്ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​യെ​ത്തി ടോ​ര്‍ച്ച​ടി​ച്ച​പ്പോ​ള്‍ പു​ലി ഓ​ടി​പ്പോ​യ​താ​യി വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന ശ​ല്യ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​ലി​ക​ൾ നാ​ടി​റ​ങ്ങു​ന്ന​ത്. മു​മ്പും ഇ​വി​ടെ പു​ലി​യി​റ​ങ്ങി പ​ശു​ക്ക​ളെ കൊ​ന്നി​രു​ന്നു. നി​ര​ന്ത​രം കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന പ്ര​ദേ​ശ​ത്ത് പു​ലി​യും എ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്. പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​മ്പ് പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ല. ചി​മ്മി​നി ഡാം ​റോ​ഡി​നോ​ട് ചേ​ര്‍ന്നു​ള്ള പാ​ഡി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് കാ​ട്ടാ​ന​യും പു​ലി​യും കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നു വ​ന​പാ​ല​ക​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നു.


Tags:    
News Summary - Leopard killed cow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.