ലോക ഫുട്ബാളിന് തൃശൂർ സമ്മാനിച്ച കറുത്ത മുത്തിെൻറ പേരിൽ തൃശൂർ നഗരത്തിലെ ലാലൂരിൽ നിർമാണത്തിെൻറ അവസാനഘട്ടത്തിലാണ് കായിക സമുച്ചയം. കായികരംഗത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്പോർട്സ് കോംപ്ലക്സ്. 70 കോടി കിഫ്ബി ഫണ്ടിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. മാലിന്യം തള്ളിയിരുന്ന കോർപറേഷെൻറ ലാലൂരിലെ 15 ഏക്കറോളം ഭൂമിയിയിലാണ് കോംപ്ലക്സ് നിർമിക്കുന്നത്. സിന്തറ്റിക് ടർഫോട് കൂടിയ ഫുട്‍ബാൾ ഗ്രൗണ്ടും ടെന്നീസ് കോർട്ടും സ്വിമ്മിങ് പൂളും അടങ്ങിയതാണ് കോംപ്ലക്സ്. വിശാലമായ പവിലിയൻ, വി.ഐ.പി ലോഞ്ച്, ഓഫിസ് റൂമുകൾ, കോൺഫറൻസ് ഹാൾ, മീഡിയ റൂം, മെഡിക്കൽ റൂം, അതിഥി മുറികൾ, ഡോർമിറ്ററികൾ, ലഘുഭക്ഷണശാല, ശുചിമുറികൾ, മഴവെള്ള സംഭരണി, എയർ കണ്ടീഷനിങ് സജ്ജീകരണങ്ങളും കായിക താരങ്ങൾക്ക് താമസിക്കാൻ അടക്കമുള്ള സൗകര്യങ്ങളും കോംപ്ലക്സിൽ ഉണ്ടാകും. ഒരു സ്റ്റേഡിയത്തിെൻറയും സ്വിമ്മിങ് പൂളിെൻറയും നിർമാണം അവസാനഘട്ടത്തിലായി. മണ്ണുത്തി-ഒല്ലൂർ ബൈപാസിന് സമാന്തരമായി സ്ഥലമേറ്റെടുത്ത് റോഡ് നിർമാണത്തിന് 35 കോടിയും മധ്യകേരളത്തിലെ ചരക്ക് ഗതാഗതത്തിെൻറ കേന്ദ്രമായിരുന്ന വഞ്ചിക്കുളം-ചേറ്റുപുഴ ബണ്ട് റോഡ് വികസനത്തിെൻറ 100 കോടിയുടെ പദ്ധതി ഡി.പി.ആർ നടപടികളിലായി കഴിഞ്ഞു. 20 കോടിയുടെ സ്കൂൾ നവീകരണങ്ങളും അവസാന ഘട്ടത്തിലാണ്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.