കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ
ഗുരുവായൂര്‍: രാവിലെ 11.25നുള്ള പാസഞ്ചര്‍ കഴിഞ്ഞാല്‍ തൃശൂരില്‍നിന്ന് ഗുരുവായൂരിലേക്ക് ട്രെയിനുള്ളത് 10 മണിക്കൂറിന് ശേഷം. രാത്രി 9.35നാണ് ഗുരുവായൂരിലേക്കുള്ള അടുത്ത ട്രെയിന്‍. ഈ സാഹചര്യം ഒഴിവാക്കാന്‍ കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന, വൈകീട്ട് അഞ്ചിന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് തൃശൂരിലെത്തി 7.30ഓടെ ഗുരുവായൂരില്‍ തിരിച്ചെത്തിയിരുന്ന പാസഞ്ചര്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന് എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്ത് നല്കി.
ഗുരുവായൂരില്‍ കിടക്കുന്ന എഗ്മൂര്‍ എക്സ്പ്രസ് ഉപയോഗിച്ചാണ് വൈകീട്ടുള്ള പാസഞ്ചര്‍ സർവിസ് നടത്തിയിരുന്നത്. എഗ്മൂര്‍ എക്സ്പ്രസ് ഇപ്പോഴും പകല്‍ സമയം മുഴുവന്‍ ഗുരുവായൂരിലുണ്ടെങ്കിലും വൈകീട്ടുള്ള സർവിസ് പുനരാരംഭിച്ചിട്ടില്ല. കോവിഡ് കാലത്തിനുശേഷം ഗുരുവായൂരില്‍നിന്ന് പുനരാരംഭിക്കാത്ത ഏക സർവിസാണിത്. വൈകീട്ട് 5.05ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടുന്ന ഈ പാസഞ്ചര്‍ സ്ഥിരം ജോലിക്കാര്‍ അടക്കമുള്ളവര്‍ക്ക് ആശ്രയമായിരുന്നു.
രാത്രി ഏഴോടെ തൃശൂരില്‍നിന്ന് ഗുരുവായൂരിലേക്ക് മടങ്ങുന്ന സർവിസും സ്ഥിരം യാത്രക്കാരുടെ ആശ്രയമാണ്. തീര്‍ഥാടകര്‍ക്കും ഈ സർവിസുകള്‍ ഏറെ പ്രയോജനകരമായിരുന്നു. മേല്‍പ്പാല നിര്‍മാണത്തിനായി ഗുരുവായൂരില്‍ റോഡ് അടച്ചിടുകയും തൃശൂര്‍ - ഗുരുവായൂര്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സർവിസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് എം.പി കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.