Posted On
date_range Updated On
date_range അജ്ഞാത വാഹനമിടിച്ചു; പുതുക്കാട് റെയിൽവേ ഗേറ്റ് തകരാറിലായി
ആമ്പല്ലൂർ: അജ്ഞാത വാഹനമിടിച്ച് പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തെ പ്രധാന ഗേറ്റ് തകരാറിലായി. ഗേറ്റ് ഉയർത്തുന്ന റോപ്പ് പൊട്ടിവീണു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. ഗേറ്റ് കൺട്രോൾ റൂമിന്റെ എതിർവശത്തെ ഗേറ്റാണ് തകരാറിലായത്. രണ്ടാഴ്ച മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഗേറ്റാണിത്. രാവിലെ റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊഴിലാളികൾ സ്ഥലത്തെത്തി അറ്റകുറ്റപ്പണി ആരംഭിച്ചു. ഗേറ്റ് തകരാറിലായത് അറിയാതെ ഇതുവഴി വന്ന നിരവധി വാഹനങ്ങൾ മടങ്ങിപ്പോയി.
സ്കൂൾ വാഹനങ്ങളും സ്വകാര്യ ബസുകളും ഗേറ്റ് കടക്കാൻ കഴിയാതെ കുടുങ്ങി. ഗേറ്റിൽ ഇടിച്ച് നിർത്താതെ പോയ വാഹനം കണ്ടെത്താനുള്ള പരിശോധനയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.