ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കടയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു
ചെന്ത്രാപ്പിന്നി: മാലിന്യമുക്ത നവകേരളയുടെ ഭാഗമായി എടത്തിരുത്തി പഞ്ചായത്ത് പ്രദേശത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
കടകൾ, ഹോട്ടലുകൾ, സോഡാ ഫാക്ടറി, ഹാൾ എന്നിവടങ്ങളിലായിരുന്നു പരിശോധന. വെള്ളം പരിശോധന റിപ്പോർട്ട് ഇല്ലാത്ത അഞ്ച് സ്ഥാപനങ്ങൾ കണ്ടെത്തി. നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾ, വൃത്തിയില്ലായ്മ, പഴകിയ സിപ് അപ്പ്, ഭക്ഷണം മുതലായവ പിടിച്ചെടുത്ത സ്ഥാപനങ്ങളിൽനിന്നും പിഴയും ഈടാക്കി.
ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. എസ് അനീഷ്, എം.ബി. ബിനോയ്, ആർ. കൃഷ്ണകുമാർ, വി.ഇ.ഒ പ്രജിത പ്രകാശ്, എടത്തിരുത്തി പഞ്ചായത്ത് ക്ലർക്ക് സിജി മോൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസൻസ്, വെള്ളം പരിശോധന റിപ്പോർട്ട്, ഹെൽത്ത് കാർഡ്, തുടങ്ങിയവ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കൽ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ബിനോയ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.