മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് കി​ട്ടി​യ സ്വ​ർ​ണ​മോ​തി​രം ഹ​രി​ത​ക​ർ​മ സേ​ന ക​ൺ​സോ​ർ​ഷ്യം പ്ര​സി​ഡ​ന്റ് രാ​ജി മ​നോ​ജ് ഉ​ട​മ സ​ജി ശ്യാ​മി​ന് ന​ൽ​കു​ന്നു

മാലിന്യത്തിൽനിന്ന് കിട്ടിയ മോതിരം തിരിച്ചേൽപ്പിച്ച് ഹരിതകർമ സേനാംഗം മാതൃകയായി

അ​രി​മ്പൂ​ർ: വീ​ട്ടു​കാ​ർ ചാ​ക്കി​ലാ​ക്കി ന​ൽ​കി​യ മാ​ലി​ന്യ​ങ്ങ​ളി​ൽ ഒ​ളി​ഞ്ഞു​കി​ട​ന്ന ഒ​രു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മോ​തി​രം അ​രി​മ്പൂ​രി​ലെ ഹ​രി​ത​ക​ർ​മ സേ​നാം​ഗം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ച്ച് മാ​തൃ​ക​യാ​യി. അ​രി​മ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത​ക​ർ​മ സേ​ന ക​ൺ​സോ​ർ​ഷ്യം പ്ര​സി​ഡ​ന്റ് രാ​ജി മാ​നോ​ജി​നാ​ണ് മോ​തി​രം മാ​ലി​ന്യ ചാ​ക്കി​ലെ ബാ​ഗി​ൽ​നി​ന്ന് കി​ട്ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ അ​രി​മ്പൂ​ർ 17ാം വാ​ർ​ഡി​ലെ വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച മാ​ലി​ന്യം മ​റ്റൊ​രു ചാ​ക്കി​ലേ​ക്ക് വേ​ർ​തി​രി​ച്ച് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് മോ​തി​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പേ​ര് കൊ​ത്തി​യി​രു​ന്ന​തി​നാ​ൽ ഉ​ട​മ​യെ വേ​ഗം തി​രി​ച്ച​റി​ഞ്ഞു. കൈ​പ്പി​ള്ളി സ്വ​ദേ​ശി ച​ക്കം​കു​മ​ര​ക​ത്ത് സ​ജി​ത ശ്യാ​മി​ന്റേ​താ​യി​രു​ന്നു മോ​തി​രം.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ന​വ്യ അ​ഖി​ൽ, അ​സി. സെ​ക്ര​ട്ട​റി ജ​യിം​സ് പീ​റ്റ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ രാ​ജി മ​നോ​ജാ​ണ് ഉ​ട​മ​ക്ക് മോ​തി​രം കൈ​മാ​റി​യ​ത്.

നാ​ലു മാ​സം മു​മ്പ് കാ​ണാ​താ​യ മോ​തി​രം വീ​ട്ടി​ൽ എ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും എ​വി​ടെ​യാ​ണ് വെ​ച്ച​തെ​ന്ന​റി​യാ​തെ സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പി​ച്ച​താ​യി​രു​ന്നു​വെ​ന്ന് സ​ജി​ത ശ്യാം ​പ​റ​ഞ്ഞു.

മോ​തി​രം തി​രി​കെ ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Haritha Karma Sena member sets an example by returning a ring found in garbage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.