ക്ഷേത്രത്തിൽനിന്ന് സ്വർണമാല മോഷ്ടിച്ച കേസ്: പ്രതി അറസ്റ്റിൽ

ആമ്പല്ലൂര്‍: കുണ്ടുക്കാവ് ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണമാലകള്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. വരന്തരപ്പിള്ളി കോരനോടി ചെമ്മണ്ടപറമ്പില്‍ അരുണിനെയാണ് (30) പുതുക്കാട് എസ്.എച്ച്.ഒ യു.എച്ച്. സുനില്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലര്‍ച്ച കുണ്ടുകാവ് ക്ഷേത്ര പരിസരത്തുനിന്നാണ് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

ബുധനാഴ്ച രാവിലെയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ശാസ്ത ക്ഷേത്രത്തിലെ ഉപദേവതകള്‍ക്ക് ചാര്‍ത്തിയിരുന്ന ഓരോ പവന്റെ രണ്ട് സ്വര്‍ണമാലകളാണ് മോഷണം പോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Gold necklace from the temple Stolen case: Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.