ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ

ആളൂര്‍: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ ഏഴ് വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പൊലീസ് പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി വില്ലേജില്‍ കുന്നുകര സ്വദേശി തെക്കനത്ത് വീട്ടില്‍ പൗലോസിനെ (59)യാണ് എറണാകുളം കോതമംഗലം കവളങ്ങാട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലേറ്റുംകര സ്വദേശിനിയുടെ മകള്‍ക്ക് 45 ദിവസത്തിനുള്ളില്‍ ഫെഡറല്‍ ബാങ്കില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2019 ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ഇയാള്‍ രണ്ട് ലക്ഷം രൂപ തട്ടിയതെന്ന് പൊലീസ് പറഞ്ഞു.

പണം നല്‍കിയിട്ടും ജോലി ശരിയാക്കിക്കൊടുക്കുകയോ വാങ്ങിയ തുക തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ആളൂര്‍ സ്‌റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി രൂപവല്‍ക്കരിച്ച പ്രത്യേക അന്വേഷണ സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ആളൂര്‍ ജി.എസ്.ഐമാരായ ജയകുമാര്‍, സലീം, സി.പി.ഒമാരായ ശ്രീജിത്ത്, ആകാശ്, ഡാനിയേല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Tags:    
News Summary - Fraudster arrested after promising job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.