ജോ​ൺ​സ​ൻ, വി​ജ​യ്

യുവാവിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സഹോദരങ്ങൾ അറസ്റ്റിൽ

അന്തിക്കാട്: വാക് തർക്കത്തെതുടർന്ന് യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കുകയും കളിതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത സഹോദരങ്ങൾ അറസ്റ്റിൽ.

താന്ന്യം സ്വദേശികളായ സിങ്കാരത്തോപ്പിൽ വീട്ടിൽ ജോൺസൻ (34), സഹോദരൻ വിജയ് (30) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45 ഓടെ പെരിങ്ങോട്ടുകര പാലസ് ബാറിലായിരുന്നു സംഭവം. താന്ന്യം സ്വദേശിയായ ആത്തക്കുടത്ത് വീട്ടിൽ ജിതിന്റെ സുഹൃത്തും ജോൺസനും തമ്മിൽ രണ്ട് മാസം മുമ്പ് തർക്കമുണ്ടായിരുന്നു. ഇക്കാര്യം ജിതിൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ജോൺസൻ അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ രണ്ട് കവർച്ച കേസുകളിലും, പെരിങ്ങോട്ടുകര പാലസ് ബാറിൽ അതിക്രമം കാണിച്ച കേസിലുമടക്കം മൂന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അന്തിക്കാട് എസ്.എച്ച്.ഒ കേഴ്സൺ, എസ്.ഐ ഋഷിപ്രസാദ്, എസ്.സി.പി.ഒ മാരായ വിബിൻ, സജു, സി.പി.ഒ മാരായ അനീഷ്, ഷാജി, ശ്രീയേഷ്, ഷാജൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - യുവാവിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സഹോദരങ്ങൾ അറസ്റ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.