വ്യാപാരികളെ മർദിച്ച് വാഹനം തട്ടിയെടുത്തു കൊല്ലങ്കോട്: സേലത്ത് മുതലമടയിലെ മാങ്ങവ്യാപാരികളെ മർദിച്ച് വാഹനം തട്ടിയെടുത്ത് പണം കവർന്നു. പോത്തമ്പാടം സ്വദേശികളായ ഷൈഖ് മുസ്തഫ, ഹമീദ് എന്നിവരെയാണ് സേലം ബൈപാസിൽ ഇന്നോവ കാറിലെത്തിയ കവർച്ചസംഘം റോഡിന് കുറുകെ വാഹനം നിർത്തി ആക്രമിച്ചത്. ഞായറാഴ്ച രാവിലെ പത്തരക്കാണ് സംഭവം. പരിക്കേറ്റവർ തമിഴ്നാട് പൊലീസിന് വിവരം നൽകിയതിനെ തുടർന്ന് വാഹനം കർണാടക അതിർത്തിയിൽ പൊലീസ് കണ്ടെത്തി.തിരച്ചിൽ ശക്തമാക്കി. 15,000 രൂപയും രണ്ട് മൊബൈൽ ,ലൈസൻസ്, എ.ടി.എം കാർഡ് എന്നിവയാണ് കവർന്നത്. മുതലമടയിൽ നിന്ന് മാങ്ങ ബംഗളൂരുവിലെത്തിച്ച് തിരിച്ചു വരുമ്പോഴാണ് ആക്രമണം. സേലം സൂര്യമംഗലം പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.