വനിത ബീറ്റ്​ ഫോറസ്​റ്റ്​ ഓഫിസറോട്​ അപമര്യാദ; സെക്​ഷൻ ഫോറസ്​റ്റ്​ ഓഫിസർമാർക്ക്​ സസ്​പെൻഷൻ

തൃ​ശൂ​ർ: ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​നി​ലെ വ​നി​ത ബീ​റ്റ്​ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​റോ​ട്​ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രെ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​തു.

ചാ​ല​ക്കു​ടി ഡി​വി​ഷ​നി​ലെ പ​രി​യാ​രം റേ​​ഞ്ചി​ലെ സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ കെ.​ടി. ഹ​രി​പ്ര​സാ​ദ്, ഇ. ​താ​ജു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ്​ തൃ​ശൂ​ർ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ചീ​ഫ്​ ഫോ​റ​സ്​​റ്റ്​ ക​ൺ​സ​ർ​വേ​റ്റ​ർ കെ.​ആ​ർ. അ​നൂ​പ്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്​​ത​ത്. ഡ്യൂ​ട്ടി സ​മ​യ​ത്ത്​ മ​ദ്യ​പി​ച്ച്​ സ​ഭ്യ​മ​ല്ലാ​ത്ത ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നും വ​നി​ത ജീ​വ​ന​ക്കാ​രി ചാ​ല​ക്കു​ടി ഡി​വി​ഷ​നി​ലെ ആ​ഭ്യ​ന്ത​ര പ​രാ​തി ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​രോ​പ​ണം ശ​രി​വെ​ച്ചാ​ണ്​ ശി​ക്ഷ​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - female Beat Forest officer Insulted; Suspension to Section Forest Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.