പൊലീസ് സ്​റ്റേഷ​െൻറ മതിൽ തകർത്ത്​ ആനക്കൂട്ടത്തിന്‍റെ 'ചക്ക മോഷണം'

അ​തി​ര​പ്പി​ള്ളി: അ​തി​ര​പ്പി​ള്ളി ​െപാ​ലീ​സ് സ്​​റ്റേ​ഷ​െൻറ മ​തി​ൽ ആ​ന​ക്കൂ​ട്ടം വീ​ണ്ടും ത​ക​ർ​ത്തു. രാ​ത്രി​യി​ൽ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ലെ പ്ലാ​വി​ൽ​നി​ന്ന് ച​ക്ക 'മോ​ഷ്​​ടി​ക്കാ​ൻ' എ​ത്തി​യ കാ​ട്ടാ​ന​ക​ളാ​ണ് മ​തി​ൽ ത​ക​ർ​ത്ത​ത്.

ര​ണ്ടു ദി​വ​സം മു​മ്പ്​ ആ​ന​ക​ൾ മ​തി​ലി​െൻറ മു​ക​ളി​ല​ത്തെ ഒ​രു നി​ര ത​ക​ർ​ത്തി​രു​ന്നു. അ​ന്ന്​ ആ​ന​ക​ളെ പൊ​ലീ​സു​കാ​ർ ഓ​ടി​ച്ചതി​നാ​ൽ പ്ലാ​വി​ലെ മു​ഴു​വ​ൻ ച​ക്ക​യും പ​റി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ബാ​ക്കി​യു​ള്ള ച​ക്ക തിന്നാൻ ക​ഴി​ഞ്ഞ രാ​ത്രി എ​ത്തി​യ ആ​ന​ക​ൾ മ​തി​ലി​െൻറ ര​ണ്ട് നി​ര​ക​ൾ വീ​ണ്ടും ത​ക​ർ​ത്തു.

എ​ന്നാ​ൽ, ഉ​ന്ന​ത​രാ​യ​തി​നാ​ൽ ക​ള്ള​ന്മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത വി​ഷ​മ​ത്തി​ലാ​ണ് അ​തി​ര​പ്പി​ള്ളി ​പൊ​ലീ​സ്. അ​തി​ര​പ്പി​ള്ളി മേ​ഖ​ല​യി​ൽ ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്​ പ​തി​വാ​ണ്.

Tags:    
News Summary - elephant's jackfruit theft from athirappilly police station compound

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.