എച്ചിപ്പാറയില്‍ കാട്ടാനകള്‍ വരിക്കോട്ടില്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടിലെ അലക്കുകല്ല് കുത്തിമറിച്ചിട്ട നിലയില്‍
Posted On
date_range Updated On
date_range എച്ചിപ്പാറ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി
ആമ്പല്ലൂര്‍: പാലപ്പിള്ളി എച്ചിപ്പാറയില്‍ വീണ്ടും കാട്ടാനകളിറങ്ങി. ഏഴോളം കാട്ടാനകളാണ് ജനവാസ മേഖലയിലെത്തിയത്. എച്ചിപ്പാറ വരിക്കോട്ടില്‍ മൊയ്തീന്‍കുട്ടിയുടെ വീട്ടുപറമ്പിലെത്തിയ കാട്ടാനകള്‍ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ചു. അലക്കു കല്ല് കുത്തിമറിച്ചിട്ടു. ആദ്യം വീട്ടുപറമ്പിലെത്തിയ കാട്ടാനകളെ ഓടിച്ചു വിട്ടെങ്കിലും അല്‍പസമയത്തിനു ശേഷം ഇവ കൂട്ടമായി വീണ്ടും തിരിച്ചെത്തിയാണ് നാശമുണ്ടാക്കിയത്. ഒരു മാസം മുമ്പ് കാട്ടാനകള്‍ ഇദേഹത്തിന്‍റെ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.