ഡോ. ബി. ഷീല

ഡോ. ബി. ഷീല മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് മാറ്റം. ഡോ. പ്രതാപ് സോംനാഥിനെ കണ്ണൂർ മെഡിക്കൽ കോളജിലേക്കാണ് മാറ്റിയത്. പകരം ഡോ. ബി. ഷീല പ്രിൻസിപ്പലാകും.

11 മാസം മുമ്പാണ് ഡോ. പ്രതാപ് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പ്രിൻസിപ്പലായി ചുമതലയേറ്റത്. ഡോ. ബി. ഷീല നിലവിൽ ഇടുക്കി മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ്.

തൃശൂർ മെഡിക്കൽ കോളജ് അനാട്ടമി വിഭാഗം മേധാവിയായി മുമ്പ് പ്രവർത്തിച്ച ഡോ. ഷീല മുളങ്കുന്നത്തുകാവ് സ്വദേശിയാണ്.

Tags:    
News Summary - Dr. B. Sheela Medical College Principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.