കുമ്മായപ്പൊടിക്ക് പകരം പാറപ്പൊടി നൽകി കർഷകരെ കബളിപ്പിച്ചതായി പരാതി

കൊരട്ടി: കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളിൽ കർഷകർക്ക് കുമ്മായപ്പൊടിക്ക് പകരം പാറപ്പൊടി കലർന്ന കൃത്രിമ വസ്തു നൽകി കബളിപ്പിച്ചതായി പരാതി. കർഷകർക്ക് കൃഷിയിടങ്ങളിൽ വിതറാൻ വേണ്ടി കൃഷി ഭവനുകൾ വഴിയാണ് കുമ്മായം വിതരണം ചെയ്യുന്നത്.

കരാറുകാരൻ ഇവരെ കബളിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ ചില കർഷകർ പരിശോധന നടത്തിയപ്പോഴാണ് ഇതിൽ പാറപ്പൊടി കണ്ടെത്തിയത്. ഇതിനെ തുടർന്ന് കർഷകർ പരാതിപ്പെടുകയായിരുന്നു. ആദ്യഘട്ടത്തിൽ കുറച്ചു പേർക്ക് യഥാർഥ കുമ്മായപ്പൊടി നൽകിയ കരാറുകാരൻ പിന്നീട് പാറപ്പൊടി നൽകുകയായിരുന്നു. പരിശോധന നടത്താതിരിക്കാൻ വേണ്ടി ഇയാൾ എത്തിക്കാൻ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Complaint that farmers were cheated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.