കയ്പമംഗലം ഗോൾഡൻ സ്റ്റാർ ക്ലബ് സ്ഥാപിച്ച ബ്രസീലിന്റെ 100 അടി നീളമുള്ള ഫ്ലക്സ് ബോർഡ്
കയ്പമംഗലം: ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തെ വരവേറ്റ് കയ്പമംഗലം കൂരിക്കുഴിയിൽ ഗോൾഡൻ സ്റ്റാർ ക്ലബിന്റെയും ഹീറോ യങ്സ് ക്ലബിന്റെയും നേതൃത്വത്തിൽ ഫുട്ബാൾ ആരാധക സംഗമവും വർണാഭമായ റാലിയും സംഘടിപ്പിച്ചു. മേഖലയിലെ നൂറുകണക്കിന് ഫുട്ബാൾ പ്രേമികൾ പങ്കെടുത്ത പരിപാടി ആവേശോജ്ജ്വലമായ കാഴ്ചകൾക്ക് സാക്ഷിയായി.
നാസിക് ഡോളിന്റെ അകമ്പടിയോടെ ഹീറോ യങ്സ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച റാലി പ്രധാന വഴികളിലൂടെ കടന്നുപോയ ശേഷം ഗോൾഡൻ സ്റ്റാർ ക്ലബ് സ്ഥാപിച്ച ബ്രസീലിന്റെ 100 അടി നീളമുള്ള ഭീമൻ ഫ്ലക്സ് ബോർഡിന് മുന്നിൽ സമാപിച്ചു. വാർഡ് മെംബർ ഷാഹിർ പഴുംപറമ്പിൽ, ടി.കെ. ഉബൈദ്, ഇ.ആർ. ജോഷി, ഐ.എസ്. കാസിം, പി.വൈ. ബിനാസ്, ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. അലി അക്ബർ, ആദിൽ, ഫർഷാദ്, റാഷിദ് റഹീം, ചിക്കു, മുൻഷാർ, ശ്രേയസ്, മൻസൂർ, അബൂതാഹിർ, യാസീൻ, അൻഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.