മേൽപാലം നിർമാണം നടക്കുന്ന ചിറങ്ങര റെയിൽവേ ഗേറ്റ്
കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപാലം നിർമാണം നീളുന്നതിനാൽ ജനം ദുരിതത്തിൽ. വെസ്റ്റ് കൊരട്ടി, അന്നമനട, കാടുകുറ്റി മേഖലയിലേക്കും തിരിച്ചും പോകേണ്ട നൂറുകണക്കിന് വാഹനയാത്രക്കാരാണ് വലയുന്നത്. നിർമാണത്തിന് വേണ്ടി അവസാനഘട്ടത്തിൽ റെയിൽവേ ഗേറ്റ് അടച്ചതാണ് ദുരിതമായത്. ദേശീയപാതയിലൂടെ കൊരട്ടി ജങ്ഷൻ വഴി കിലോ മീറ്ററുകൾ ചുറ്റിയാണ് പലരും പോവുന്നത്. മേൽപാലത്തിന്റെ ശേഷിക്കുന്ന നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. കരാർ പ്രകാരം 2022 ജനുവരിയിലാണ് പണി പൂർത്തിയാവേണ്ടിയിരുന്നത്. തുടക്കത്തിൽ ആവേശത്തോടെ പ്രവൃത്തി നടന്നിരുന്നു.
പിന്നെ ഇഴഞ്ഞു. അങ്ങനെ ഒരു വർഷം വൈകി. പിന്നീട് 2023 ജനുവരിയിൽ പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പിന്നെയും ഒമ്പതു മാസമായിട്ടും പൂർത്തിയായില്ല. ദേശീയപാതയോരത്തുനിന്നും കൊരട്ടി ഭാഗത്തുനിന്നുമുള്ള രണ്ട് ഭാഗങ്ങളുടെ നിർമാണം വളരെ മുമ്പ് പൂർത്തിയായതാണ്. റെയിൽവേ പാളത്തിന് മുകളിൽ പാലം കൂട്ടിച്ചേർക്കുന്ന പ്രവൃത്തിയിലാണ് കാലതാമസം. മേൽപാലത്തിന്റെ അവശേഷിക്കുന്ന രണ്ട് തൂണുകളും ഏകദേശം പൂർത്തിയായിട്ടുണ്ട്. പൈലിങ്ങിന്റെ ഭാഗമായി ലെവൽ ക്രോസ് പൂർണമായി അടച്ചതോടെയാണ് പ്രദേശവാസികളുടെ കഷ്ടകാലം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.