ഒല്ലൂർ ഇൻസ്‌പെക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 42 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും
ഒല്ലൂർ: ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരുത്തുകയും ഒല്ലൂർ ഇൻസ്‌പെക്ടറെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ ഒല്ലൂർ എളവള്ളി അനന്തുവിന് (മാരി-27) തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി നമ്പർ രണ്ട് സ്പെഷൽ ജഡ്‌ജ് 42 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ഒല്ലൂർ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള പ്രതിയായ അനന്തു മൂന്നു പേരെ കുത്തി പരിക്കേൽപിച്ചെന്ന വിവരം കിട്ടിയതോടെ ഇൻസ്പെക്ടർ ടി.പി. ഫർഷാദും സംഘവും അനന്തുവിനെ കസ്റ്റഡിയിൽ എടുക്കാൻ പടവരാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത ഫാമിൽ എത്തുകയായിരുന്നു. ഈ സമയം പ്രതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ഇൻസ്പെക്ടറെ മാരകമായി കഴുത്തിലും ഇടതു നെഞ്ചിലും കുത്തി പരിക്കേൽപ്പിച്ചു.
കുത്തുകൊണ്ട ഫർഷാദും പരിക്ക് പറ്റിയ സിവിൽ പൊലീസ് ഓഫിസറും ചേർന്ന് പ്രതിയെ കീഴടക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇൻസ്‌പെക്ടറെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.