മി​ഖി​ൽ മ​നോ​ജ്

പെറ്റികേസിലെ ഫോട്ടോ തെളിവായി; ബൈക്ക് മോഷ്ടാവ് പിടിയിൽ

തൃശൂർ: പടിഞ്ഞാറെകോട്ട പരിസരത്ത് പാർക്കുചെയ്ത മാടക്കത്ര സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം തെക്കുംഭാഗം മാലിഭാഗം സ്വദേശി മിഖിൽ ഭവനത്തിൽ മിഖിൽ മനോജിനെയാണ് (18) വെസ്റ്റ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ 25നാണ് കേസിനാസ്പദമായ സംഭവം.

അന്വേഷണത്തിനിടെ സബ് ഇൻസ്പെക്ടർ എസ്. ആദർശ് സംഭവം നടന്ന ദിവസത്തെ പെറ്റികേസ് പിടിച്ച ഫോട്ടോകൾ പരിശോധിക്കുന്നതിനിടയിലാണ് മോഷണം പോയ ബൈക്കിന്റെ നമ്പർ ശ്രദ്ധയിൽപെട്ടത്. ഉടൻ ഉടമസ്ഥന് ഫോട്ടോ അയച്ചുകൊടുത്ത് ബൈക്ക് അതുതന്നെ എന്ന് ഉറപ്പിച്ചതോടെ അന്വേഷണം ഊർജിതമാക്കി.

എല്ലാ പൊലീസ് സ്‌റ്റേഷനിലേക്കും ക്രൈം കാർഡ് അയച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ബൈക്കിന്റെ സൂചനയുമായി കൊല്ലം പൊലീസിന്റെ അറിയിപ്പുവന്നത്. ഉടൻ അന്വേഷണ സംഘം കൊല്ലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ സിസിൽ ക്രിസ്സ്യൻരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ആദർശ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോബി എന്നിവരാണ് ഉണ്ടായിരുന്നത്. 

Tags:    
News Summary - Thrissur Bike Theft: Youth Arrested After Petty Case Photo Clue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.