കുറി നിർത്തിയിട്ടും തുക നൽകിയില്ല; കുറിക്കമ്പനി 75,000 രൂപ നൽകാൻ വിധി

തൃ​ശൂ​ർ: കു​റി​ക​ൾ തു​ട​ങ്ങി പി​ന്നീ​ട് നി​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ൽ പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല വി​ധി. രാ​മ​വ​ർ​മ​പു​രം നി​ല​യാ​റ്റി​ങ്ക​ൽ ലി​ഡോ ഡേ​വി​സ് ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ലാ​ണ് കൂ​ർ​ക്ക​ഞ്ചേ​രി​യി​ലെ പൊ​ൻ​പ​ണം ചി​ട്ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യ കെ.​വി. പ്ര​സാ​ദി​നെ​രെ​യും ഉ​പ​ഭോ​ക്​​തൃ​കോ​ട​തി വി​ധി​യാ​യ​ത്. ലി​ഡോ ര​ണ്ട് കു​റി​ക​ളി​ലാ​യി 30,000 രൂ​പ വീ​തം അ​ട​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ക​മ്പ​നി കു​റി ന​ട​ത്തി​യി​ല്ല. സം​ഖ്യ തി​രി​ച്ച് ന​ൽ​കി​യ​തു​മി​ല്ല. പ്ര​സി​ഡ​ന്റ് സി.​ടി. സാ​ബു, മെ​മ്പ​ർ​മാ​രാ​യ എ​സ്. ശ്രീ​ജ, ആ​ർ. റാം ​മോ​ഹ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​ഭോ​ക്തൃ കോ​ട​തി ഇ​രു കു​റി​ക​ളി​ലു​മാ​യി 60,000 രൂ​പ​യും 2021 ഫെ​ബ്രു​വ​രി 10 മു​ത​ൽ എ​ട്ടു ശ​ത​മാ​നം പ​ലി​ശ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 10,000 രൂ​പ​യും ചെ​ല​വി​ലേ​ക്ക് 5000 രൂ​പ​യും ന​ൽ​കാ​ൻ വി​ധി പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. എ.​ഡി. ബെ​ന്നി ഹാ​ജ​രാ​യി.

Tags:    
News Summary - Consumer Court Orders Chit Fund Company to Refund Money with Interest in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.