പ്രതീകാത്മക ചിത്രം

തെരുവ് നായ് ആക്രമണം; പ്രഭാത സവാരിയിൽ ഇരുമ്പു പൈപ്പ് കൈവശം വെക്കാൻ അനുമതി വേണമെന്ന് ഹരജി

അന്തിക്കാട്: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നുള്ള രക്ഷക്കായി പ്രഭാതസവാരി വേളയിൽ ഇരുമ്പു പൈപ്പ് കൈവശം വെക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വയോജന ദിനത്തിൽ മുഖ്യമന്ത്രിക്കും മനുഷ്യവകാശ കമീഷനും വയോധികന്റെ ഹരജി. അന്തിക്കാട് മുറ്റിച്ചൂർ കരിപ്പാറ യോഗനാഥനാണ് പരാതി നൽകിയത്.

36 വർഷമായി രക്തസമർദത്തിന് വരുന്നു കഴിച്ചുവരുകയാണ്. 2003ൽ ഹൃദയാഘാതവും ഉണ്ടായതോടെ മരുന്ന് മുടങ്ങാതെ കഴിക്കണമെന്നും ദിവസവും 45 മിനിറ്റ് പ്രഭാത സവാരി ചെയ്യണമെന്നാണ് ഡോക്ടർ നിർദേശിച്ചിരുന്നത്.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമമുറകൾ നടത്തുന്നതിനിടയിൽ ഈ മാസം ഒമ്പതിന് പുലർച്ചെ 5.30ഓടെ അഞ്ചോളം തെരുവ് നായ്ക്കൾ ആക്രമിച്ചു. ഉടുതുണി ഊരി വീശിയതിനാൽ കടി കൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം വർധിച്ചതോടെ പ്രഭാത സവാരി നടത്താൻ പ്രയാസപ്പെടുകയാണ്.

ഇരുമ്പ് പൈപ്പ് മാരകായുധമായതിനാൽ കൈവശം വെക്കുന്നത് കുറ്റുകരമാണ്. നടക്കുമ്പോൾ സ്വയം രക്ഷക്കായി ഇരുമ്പ് പൈപ്പ് കൈവശം വെക്കാൻ അനുമതി നൽകണമെന്നാണ് പരാതിയിൽ പറയുന്നത്.

Tags:    
News Summary - Elderly Man Seeks Permission To Carry Iron Pipe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.