ചിമ്മിനി ജലസംഭരണി
ആമ്പല്ലൂർ: ചിമ്മിനി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കാൻ വനം വകുപ്പിന്റെ അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി സമർപ്പിച്ച പദ്ധതി നടപ്പാക്കുന്നതിനാണ് വനം വകുപ്പ് അനുമതി നൽകിയത്. ചിമ്മിനി മേഖലയിൽ താമസം, ടോയ്ലറ്റ് സൗകര്യങ്ങൾ, കഫറ്റേരിയ, ബോട്ടിങ്, ടെന്റ് ക്യാമ്പിങ്, ഗാർഡൻ ഉൾെപ്പടെയുള്ള സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി ഇക്കോ ടൂറിസം വകുപ്പിന് കൈമാറി ഫണ്ട് ലഭ്യമാക്കി രണ്ട് ഘട്ടത്തിലായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. പീച്ചി വൈൽഡ് ലൈഫ് വാർഡനാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.