വിദേശത്തുള്ള മകന് ലോട്ടറി അടിച്ചതായി വയോധികരെ വിശ്വസിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു

മാള: വിദേശത്തുള്ള മകന് ലോട്ടറി അടിച്ചെന്ന് പറഞ്ഞ് വീട്ടിൽ വന്ന യുവാവ് വയോധികരെ കബളിപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു. പുത്തൻചിറ വെള്ളൂർ പുളിക്കൽ രവീന്ദ്രന്റെ വീട്ടിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് മകന്റെ കൂട്ടുകാരനാണെന്നാണ് ആദ്യം പരിചയപ്പെടുത്തിയത്.

അമ്മക്ക് സ്വർണവള തന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഒരു വള നൽകി. വയോധിക അത് ധരിക്കുകയും ചെയ്തു. ഇതിനുശേഷമാണ് മകന് ഒരു കോടിയുടെ ജാക്ക്പോട്ട് ലോട്ടറി അടിച്ചിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ശരിയാക്കാൻ 7500 രൂപ ആവശ്യമുണ്ടെന്നും പറഞ്ഞത്. അത്രയും തുകയില്ലെന്ന് പറഞ്ഞപ്പോൾ ഉള്ള തുക നൽകാൻ ആവശ്യപ്പെട്ടു.

4500 രൂപ ഇവർ യുവാവിനു നൽകിയതോടെ തന്ത്രത്തിൽ മൊബൈലും കൈക്കലാക്കിയാണ് ഇയാൾ ബൈക്കിൽ കയറി സ്ഥലം വിട്ടത്. തുടർന്ന് മകനുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് ഇവർ മനസ്സിലാക്കിയത്. നൽകിയ വള മുക്കുപണ്ടമാണെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.

Tags:    
News Summary - cheating elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.