വലതുകര കനാലിൽ വീണ കാർ
Posted On
date_range Updated On
date_range തുമ്പൂർമുഴി മെയിൻ കനാലിൽ കാർ വീണു; നാലുപേർക്ക് പരിക്ക്
അതിരപ്പിള്ളി: അമിത വേഗതയിലെത്തിയ യുവാക്കളുടെ കാർ വലതുകര കനാലിൽ വീണു. വാഹനത്തിലുണ്ടായിരുന്ന നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
സമീപത്തെ തട്ടുകടക്കാരൻ രക്ഷകനായി. അതിരപ്പിള്ളി റൂട്ടിൽ തുമ്പൂർമുഴിയിൽ ശനിയാഴ്ച ഉച്ചക്ക് 12നാണ് അപകടം ഉണ്ടായത്. ചാലക്കുടി ഭാഗത്തുനിന്ന് അതിരപ്പിള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ.
രണ്ട് യുവാക്കളും രണ്ട് യുവതികളുമാണ് വാഹനത്തിൽ ഉണ്ടായത്. അമിത വേഗതയിൽ വന്നെത്തിയതിനാൽ ഇവരുടെ കാർ കനാലിലേക്ക് മറിയുകയായിരുന്നു.
വാഹനം കനാലിൽ വീഴുന്നത് കണ്ട് സമീപത്ത് തട്ടുകട നടത്തിയിരുന്ന അക്വിനോസ് ഓടിയെത്തി വെള്ളത്തിൽ കാറിനുള്ളിൽ കുടുങ്ങിയവരുടെ ജീവൻ രക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.