ചാലക്കുടിയിൽ ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

ചാലക്കുടി: ബ്രൗൺഷുഗറുമായി കോഴിക്കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദേശി ജാഫർ അലിയാണ് (30) ചാലക്കുടി കൂടപ്പുഴയിലെ കോഴിക്കടയിൽ വെച്ച് പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള റൂറൽ ഡാൻസാഫ് സംഘവും ചാലക്കുടി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ലഹരിയുമായി പ്രതി വലയിലായത്.

ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി തൃ​ശൂ​ർ റൂ​റ​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു​പേ​ർ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യി. അ​ഴി​ക്കോ​ട് കൊ​ട്ടി​ക്ക​ൽ മേ​നോ​ൻ ബ​സാ​ർ സ്വ​ദേ​ശി മു​ട​വ​ൻ കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ൻ​ഷാ​ദ് (32) കൂ​ട്ടാ​ളി​യാ​യ എ​ട​വി​ല​ങ്ങ് സ്വ​ദേ​ശി പ​ഴ​ങ്ങാ​ട്ട് വീ​ട്ടി​ൽ ആ​ക്ഷി​ക്ക് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Interstate worker caught with brown sugar in Chalakudy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.