ചാലക്കുടി പുഴയിലെ കയാക്ക് റാലി ജില്ല പഞ്ചായത്ത് അംഗം ഷോൺ പെല്ലിശ്ശേരി ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചാലക്കുടി: പ്രിയദർശിനി കൾചറൽ ഫോറവും സ്കൂബ കൊച്ചിൻ ഡൈവിങ് സ്കൂളും സംയുക്തമായി ലഹരിവിമുക്ത ഓണം എന്ന സന്ദേശവുമായി ചാലക്കുടി പുഴയിൽ പ്രതീകത്മകമായി മഹാബലി നയിച്ച കയാക്ക് റാലി നടത്തി.
വെട്ടുകടവിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് അംഗം ഷോൺ പെല്ലിശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു.പ്രിയദർശിനി കൾചറൽ ഫോറം ചെയർമാൻ വിജയ് തെക്കൻ അധ്യക്ഷത വഹിച്ചു. എൻ.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
ഫയർ ആൻഡ് റെസ്ക്യു ഓഫിസർ അനിൽ മോഹൻ മുഖ്യാതിഥി ആയി. സ്കൂബ ഡൈവിങ് സ്കൂൾ ഡയറക്ടർ ജെസ്റ്റിൻ ജോസ്, കയാക്ക് റാലി ക്യാപ്റ്റൻ പോളച്ചൻ പെരെപാടൻ, ആന്റണി പന്തലുക്കാരൻ, പി.എ. സാബു, കെ.ഡി. ജോസ്, കെ.കെ. രവി, ജോമോൻ തോമസ്, വർഗീസ് മേനാച്ചേരി, വിജത്ത് ദേവസി, ബൈജു ഓളാട്ടുപുറം, ടി.കെ. വർഗീസ് എന്നിവർ റാലിയിൽ അംഗങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.