ഇരിങ്ങാലക്കുടയിൽ ടൗൺഹാൾ കോംപ്ലക്സ് നിർമിക്കാൻ ബജറ്റ് വിഹിതം ഇരിങ്ങാലക്കുട: ടൗൺ ഹാൾ കോംപ്ലക്സ് നിർമാണത്തിന് 12 കോടി രൂപ നീക്കിവെച്ച ഇരിങ്ങാലക്കുട നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമാണത്തിന് രണ്ട് കോടി, ആരോഗ്യ മേഖലക്ക് ഒന്നേകാൽ കോടി, മാലിന്യ സംസ്കരണത്തിന് 2.10 കോടി, പട്ടികജാതി വികസന പ്രവർത്തനങ്ങൾക്ക് 2.77 കോടി എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട്. 89,33,43,932 രൂപ വരവും 87,03,80,064 രൂപ ചെലവും 2,29,63,868 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർമാൻ ടി.വി. ചാർളി അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് 45 ലക്ഷം, വിദ്യാഭ്യാസം-കല-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് 1.10 കോടി, വനിത വികസന പ്രവർത്തനങ്ങൾക്ക് 60 ലക്ഷം എന്നിങ്ങനെ മാറ്റിവെച്ചിട്ടുണ്ട്. ആരോഗ്യ മേഖലക്ക് 1.25 കോടി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതികൾക്ക് ഒമ്പത് കോടി, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്ക് 2.10 കോടി, അമൃത് പദ്ധതിയിൽ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ 75 ലക്ഷം, റോഡ് നിർമാണം അടക്കമുള്ള പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് 1.41 കോടി, ദാരിദ്ര്യ ലഘൂകരണത്തിനും ചേരി പരിഷ്കരണത്തിനും 46 ലക്ഷം, സാമൂഹികനീതി ഉറപ്പാക്കാൻ 60 ലക്ഷം എന്നിങ്ങനെയും വകയിരുത്തി. ചെയർപേഴ്സൻ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.