പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കു​ന്നി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

പു​തു​ക്കാ​ട് പ്ര​ജ്യോ​തി കു​ന്നി​ൽ വ​ൻ തീ​പി​ടി​ത്തം

ആ​മ്പ​ല്ലൂ​ർ: പു​തു​ക്കാ​ട് പ്ര​ജ്യോ​തി കു​ന്നി​ൽ വ​ൻ തീ​പി​ടിത്തം. ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ്ര​ജ്യോ​തി കോ​ള​ജി​ന്റെ​യും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ​യും പ​റ​മ്പി​ലാ​ണ് തീ ​പി​ടി​ച്ച​ത്. അ​ടി​ക്കാ​ടു​ക​ളി​ൽ പ​ട​ർ​ന്ന തീ ​അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ലി​യ മ​ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ക​ത്തി​ന​ശി​ച്ചു.

താ​ഴ്‌​ന്ന ഭാ​ഗ​ത്തു​ള്ള വീ​ട്ടു​പ​റ​മ്പു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പു​തു​ക്കാ​ട് അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഏ​റെ പ്ര​യ​ത്നി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Tags:    
News Summary - Big fire in Puthukkad Prajyoti Hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.