വിയ്യൂർ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ ഉദ്‌ഘാടനം മന്ത്രി വി.എസ്‌ സുനിൽകുമാർ നിർവഹിക്കുന്നു

വിയ്യൂർ പൊലീസ് സ്റ്റേഷൻ ഇനി ശിശു സൗഹൃദം

തൃശൂർ: വിയ്യൂർ പൊലീസ് സ്റ്റേഷൻ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനാക്കി മാറ്റിയതിന്‍റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. അഡ്വ. വി.എസ്. സുനിൽകുമാറിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

1200 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച ഈ കെട്ടിടത്തിൽ മുലയൂട്ടൽ മുറി, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിശ്രമസ്ഥലം, കളിയുപകരണങ്ങൾ എന്നിവ ഒരുക്കിയിരിക്കുന്നു. കൂടാതെ ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി എന്നിവ മുഖാന്തരം എത്തുന്ന കുറ്റകൃത്യ വാസനയുള്ള കുട്ടികൾക്കായി കൗൺസിലിങ് മുറിയും സജ്ജമാക്കിയിരിക്കുന്നു. ഇതിനായി എസ് ഐ റാങ്കിലുള്ള ചൈൽഡ് വെൽഫയർ ഓഫീസർ, അസിസ്റ്റന്റ് വെൽഫയർ ഓഫീസർ എന്നിവരുടെ സേവനവുമുണ്ടാകും.

സംസ്ഥാന പൊലീസ് ആസ്ഥാനമാണ് കെട്ടിടം രൂപകൽപന ചെയ്തത്. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി., വാർഡ് കൗൺസിലർ അഡ്വ. വി.കെ സുരേഷ് കുമാർ, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, തൃശൂർ റേഞ്ച് ഡി.ഐ.ജി എസ്. സുരേന്ദ്രൻ, എ.സി.പി വി.കെ. രാജു, ഐ.എസ്.എച്ച്.ഒ ബോബിൻ മാത്യു, എസ്.ഐ ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Baby Friendly Police station in Viyyur, Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.