ജിഷ്ണു
തൃശൂർ: മാരകായുധങ്ങളുമായി സംഘംചേർന്ന് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളിലൊരാളെ ബംഗളൂരുവിൽ നിന്ന് പിടികൂടി. ചേലക്കര സൂപ്പിപടി സ്വദേശിയെ വധിക്കാൻ ശ്രമിച്ച കേസിലെ ഒളിവിൽ പോയ പ്രതികളിലൊരാളായ പങ്ങാരപ്പിള്ളി സ്വദേശിയായ പരളശ്ശേരിവീട്ടിൽ തൂവൽ എന്നുവിളിക്കുന്ന ജിഷ്ണുവിനെയാണ് (27) ചേലക്കര പോലീസ് ബംഗളൂരിൽനിന്ന് പിടികൂടിയത്. ഒളിവിൽ പോയ മറ്റു പ്രതികളെയെല്ലാം പിടികൂടിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ സൂപ്പിപടി സ്വദേശിയുടെ കൂട്ടുകാരനെ ചോദ്യം ചെയ്യുന്നതുകണ്ട് ചോദിക്കാൻ ചെന്നതിന്റെ വൈരാഗ്യത്തിൽ മാരകായുധങ്ങളുമായി അഞ്ചംഗ സംഘം ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു.
ചേലക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിൽ ജിഷ്ണു ബംഗളൂരിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണ സംഘം ബംഗളൂരിലെത്തി അതിവിദഗ്ധമായി ജിഷ്ണുവിനെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നിർദേശ പ്രകാരം ചേലക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ കെ. സതീഷിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജോളി സെബാസ്റ്റ്യൻ, സി. അരുൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, മനു, ഷനൂപ്, അരുൺ കൃഷ്ണൻ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.