ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

അ​ന്തി​ക്കാ​ട്: യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട കാ​യ്​​ക്കു​രു രാ​ഗേ​ഷ് അ​റ​സ്​​റ്റി​ൽ. സെ​പ്റ്റം​ബ​ർ 20ന് ​രാ​ത്രി ചാ​ഴൂ​ർ പാ​റ​കു​ള​ത്തു​ള്ള പ്ര​വീ​ഷ്, ആ​ല​പ്പാ​ട്ടു​ള്ള ജ​യ​ദാ​സ് എ​ന്നി​വ​രെ​യാ​ണ് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി രാ​ഗേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ർ​ദി​ച്ച്​ വ​ഴി​യ​രി​കി​ൽ ത​ള്ളി​യ​ത്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ സി​യാ​ദ്, സ​ലേ​ഷ്, പ്ര​ത്യു​ഷ് എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കൊ​ള്ള തു​ട​ങ്ങി 52 ക്ര​മി​ന​ൽ കേ​സു​ക​ളി​ൽ നി​ര​വ​ധി സ്​​റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​യാ​യ കാ​യ്​​ക്കു​രു രാ​ഗേ​ഷി​നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ പ​ല സ്ഥ​ല​ങ്ങ​ളി​ൽ ശ്ര​മം ന​ട​ന്നെ​ങ്കി​ലും ത​ന്ത്ര​പ​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​കു​ട ഡി​വൈ.​എ​സ്.​പി സി.​ആ​ർ. രാ​ജേ​ഷി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പ​വ​ത്ക​രി​ച്ച് പ​ല​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ കാ​യ്​​ക്കു​രു രാ​ഗേ​ഷ് കൊ​ടൈ​ക്ക​നാ​ലി​ൽ ഉ​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്തി​ക്കാ​ട് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത് ക്ലി​ൻ​റി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ​യാ​ണ് കൊ​ടൈ​ക്ക​നാ​ലി​ൽ​നി​ന്ന്​ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്.​ഐ​മാ​രാ​യ കെ.​എ​സ്. സു​ശാ​ന്ത്, വി.​എ​ൻ. മ​ണി​ക​ണ്ഠ​ൻ, എം.​പി. മു​ഹ​മ്മ​ദ് റാ​ഫി എ.​എ​സ്.​ഐ​മാ​രാ​യ എം. ​സു​മ​ൽ, കെ.​എം. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ജ​യ​കൃ​ഷ്ണ​ൻ, സി.​എ. ജോ​ബ്, സി.​പി.​ഒ​മാ​രാ​യ പി.​വി. വി​കാ​സ്, ശ്രീ​ജി​ത്ത്, കെ.​ബി. ഷ​റ​ഫു​ദ്ദീ​ൻ, അ​നൂ​പ് ലാ​ല​ൻ, മാ​നു​വ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempted kidnapping and murder; One person was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.