പീച്ചി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ മർദിച്ച സംഭവത്തിൽ രണ്ടുപേരെ പീച്ചി സ്റ്റേഷൻ ഓഫിസർ ബിപിൻ. പി. നായരും സംഘവും അറസ്റ്റ് ചെയ്തു. പട്ടിക്കാട് കല്ലിടുക്ക് ഓലിയാനിക്കൽ വിഷ്ണു, മരയ്ക്കൽ പടിഞ്ഞാറയിൽ പ്രജോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമൻറ്
ചെയ്തു. അഭിജിത്തും ഭാര്യയും ബുധനാഴ്ച രാത്രി ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിഷ്ണു, പ്രജോദ്, ധനീഷ് എന്നിവരെത്തി അഭിജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചതിനെച്ചൊല്ലി തർക്കിക്കുകയും മർദിക്കുകയുമായിരുന്നു.
മർദനമേറ്റ ദമ്പതികളെ പട്ടിക്കാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് വീണ്ടും മർദിച്ചു. സംഭവമറിഞ്ഞെത്തിയ പീച്ചി പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ധനീഷ് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.