മതിലകത്ത് ആക്രമണം നടന്ന മൊബൈൽ കട പൊലീസ് പരിശോധിക്കുന്നു
Posted On
date_range Updated On
date_range മൊബൈൽ കടക്കുനേരെ ആക്രമണം
മതിലകം: മതിലകത്ത് മൊബൈൽ കടക്കുനേരെ രാത്രി ആക്രമണം. മതിലകം സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ പാർക്ക് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണം. ഷട്ടറിന് മുന്നിൽ സ്ഥാപിച്ച ഗ്ലാസ് അടിച്ചുതകർത്ത നിലയിലാണ്.
രണ്ട് കല്ല് സ്ഥലത്തുനിന്ന് ലഭിച്ചു. ബുധനാഴ്ച രാവിലെയാണ് ഗ്ലാസ് തകർത്തനിലയിൽ കണ്ടത്. കയ്പമംഗലം കൊപ്രക്കളം സ്വദേശി തിണ്ടിക്കൽ മുസ്തഫയുടേതാണ് സ്ഥാപനം. മൊബൈൽ ഷോപ് ഈയിടെ നവീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉടമയുമായി ചിലർ വാക്കുതർക്കം നടത്തിയതായും പറയുന്നു. മതിലകം പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.