കാഞ്ഞാണി: സൗരോര്‍ജ വൈദ്യുതി ഉത്പാദന സംരംഭത്തിന് അരിമ്പൂര്‍ പഞ്ചായത്തില്‍ തുടക്കമാകുന്നു. കാര്‍ബണ്‍ ന്യൂട്രല്‍ നാടിനായി പഞ്ചായത്ത് ഒരുക്കിയ സൗരോര്‍ജ വൈദ്യുതി ഉത്പാദന പ്ലാന്റ് ശനിയാഴ്ച വൈകീട്ട് മൂന്നിന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലും അനുബന്ധ കെട്ടിടമായ കുടുംബശ്രീ ഓഫിസിലുമായാണ് സോളാര്‍ പ്ലാന്റ് ഒരുക്കിയത്. ഇരുകെട്ടിടങ്ങളിലായി 102 പാനലുകള്‍ സ്ഥാപിച്ച് 55 കിലോവാട്ട് വൈദ്യുതി ദിനംപ്രതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 2022-23 വര്‍ഷകാലത്തെ മുഴുവന്‍ തുകയായ 46,81500 രൂപ ചെലവഴിച്ച് അനര്‍ട്ട് മുഖേന തൃശൂരിലെ ബിങ്കാസ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സോളാര്‍ സിസ്റ്റം സ്ഥാപനമാണ് നിർമാണം.
ഇതോടെ ജില്ലയില്‍ തന്നെ ഒരു പഞ്ചായത്ത് അനുബന്ധ ഓഫിസ് കെട്ടിടങ്ങളില്‍ ഒരുക്കുന്ന ഏറ്റവും വലിയ ഊര്ജോല്പാദന പഞ്ചായത്തായി മാറുകയാണ് അരിമ്പൂര്‍. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിക്കും. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി സ്ഥിരം അധ്യക്ഷൻ കെ.കെ. ഹരിദാസ് ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ. രാഗേഷ്, ഷിമി ഗോപി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.