തൃശൂർ: ജില്ലയിൽ കോൺഗ്രസ് നേതൃത്വത്തിെൻറ പോരിനെ ചുവടുപിടിച്ച് കെ.എസ്.യുവിലും പോര്. ബ്ലോക്ക് പ്രസിഡൻറ് നിയമിച്ച മണ്ഡലം പ്രസിഡൻറിനെ ജില്ല സെക്രട്ടറി വെട്ടിനീക്കി. ബ്ലോക്ക് പ്രസിഡൻറിന് നിയമിക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് നിയമനം റദ്ദാക്കുന്നതായി ജില്ല സെക്രട്ടറി നോട്ടീസ് നൽകിയത്. തൃശൂർ ബ്ലോക്ക് പ്രസിഡൻറ് വിഷ്ണു ചന്ദ്രനാണ് കെ.എസ്.യു വിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ പ്രസിഡൻറായി അമൽ ഗോവിന്ദിനെ നിയമിച്ചതായി അറിയിച്ച് കത്ത് നൽകിയത്.
എന്നാൽ, മണ്ഡലം പ്രസിഡൻറിനെ നിയമിക്കാൻ ബ്ലോക്ക് പ്രസിഡൻറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിച്ച് ജില്ല സെക്രട്ടറിയായ വി.എസ്. ഡേവിഡ് ആണ് നോട്ടീസ് പുറപ്പെടുവിച്ചത്. ആരുമറിയാതെയായിരുന്നുവത്രെ ഇത്തരമൊരു നിയമനം നടന്നതെന്ന് പറയുന്നു. സംസ്ഥാന പ്രസിഡൻറിെൻറ അനുമതിയോടെ ജില്ല പ്രസിഡൻറിനാണ് നിയമിക്കാൻ കഴിയുക.
നിലവിൽ പുനഃസംഘടനയാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയിരിക്കെ സംഘടനതലത്തിൽ നിയമനങ്ങളോ ചുമതല കൈമാറുന്നതടക്കമുള്ള പ്രവൃത്തികൾക്കോ അനുമതിയില്ല. ഇത് ലംഘിച്ചായിരുന്നു മണ്ഡലം പ്രസിഡൻറിനെ ബ്ലോക്ക് പ്രസിഡൻറ് നിയമിച്ചത്. അതേസമയം, കെ.എസ്.യുവിലെ ചേരിപ്പോരാണ് നിയമനപ്പോരിന് പിന്നിലെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.