അമൽനാഥി​െൻറയും ആര്യയുടെയും വീട്ടിൽ മുരളി പെരുനെല്ലി എം.എൽ.എ വൈദ്യുതി സ്വിച്ച് ഓൺ നിർവഹിക്കുന്നു

അമൽനാഥും ആ​ര്യയും ഇനി പഠിക്കും; നന്മ വെളിച്ചത്തിൽ

പാവറട്ടി: അമൽനാഥിനും ആ​ര്യക്കും ഇനി പഠിക്കാം, കാരുണ്യക്കൈകൾ ഒരുക്കിയ നന്മയു​െട ​െവള്ളിവെളിച്ചത്തിൽ.

വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ പഠനം വഴിമുട്ടിയ അമൽനാഥി​െൻറയും ആര്യയുടെയും ഓലക്കുടിലിലേക്കാണ്​ കേരള ഇലക്​ട്രിക് വയർമെൻ ആൻഡ്​ സൂപ്പർവൈസർ അസോസിയേഷൻ പാവറട്ടി യൂനിറ്റി​െൻറ കാരുണ്യത്താൽ വൈദ്യുതിയെത്തിയത്​.

നിർമ്മാണ തൊഴിലാളിയായിരുന്ന തറമ്മൽ സുധാകര​െൻറയും സുമയുടെയും മക്കളാണ് +2വിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന അമൽനാഥും ആര്യയും. പഠനം ഓൺലൈനിലേക്ക് മാറിയതോടെ സ്കൂളിൽ നിന്നും മറ്റു സംഘടനകളിൽ നിന്നും ടി.വി വിതരണത്തിനായി അന്വേഷണങ്ങൾ എത്തിയെങ്കിലും വൈദ്യുതി ഇല്ലാത്തതിനാൽ ലഭിച്ചിരുന്നില്ല.

ദേവസൂര്യ കലാവേദി ആൻഡ്​ പബ്ലിക് ലൈബ്രറിയിലെ ഓൺലൈൻ ക്ലാസിലൂടെയാണ് പഠനം മുന്നോട്ടുപോയിരുന്നത്. ദേവസൂര്യ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന്​ കെ.ഇ.ഡബ്ല്യു.എസ്​.എ പാവറട്ടി യൂനിറ്റ് വീടി​െൻറ വൈദുതീകരണം ഏറ്റെടുത്തു.

ലോട്ടറി വിൽപ്പനയിലെ തുച്ഛമായ വരുമാനത്തിലാണ് കുടുബം മുന്നോട്ടുപോകുന്നത്?. ലോക്ഡൗൺ ബുദ്ധിമുട്ടും ഇടക്കിടക്കുണ്ടാകുന്ന അസുഖവും മൂലം പലപ്പോഴും ഇതും മുടങ്ങുന്നു.

മുരളി പെരുനെല്ലി എം.എൽ.എ വൈദ്യുതി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. കെ.ഇ.ഡബ്ല്യു.എസ്​.എ ജില്ല കൺവീനർ സി.എ. രാജേഷ് അധ്യക്ഷനായി. ട്രഷറർ സി.ടി. ജോൺ, യൂനിറ്റ് പ്രസിഡൻറ് സി.ജെ. ബൈജു, സെക്രട്ടറി വി.എൻ. ജോതിഷ്, സി.ടി. വിൻസെൻറ്, ദേവസൂര്യ ഭാരവാഹികളായ ടി.കെ. സുരേഷ്, റെജി വിളക്കാട്ടുപാടം എന്നിവർ സംസാരിച്ചു. വൈദ്യുതി എത്തിയതോടെ തങ്ങളുടെ പഠനത്തിനായി ആരെങ്കിലും ടി.വി തരാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കുട്ടികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.