തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പാ​ല​സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന സ​പ്ലൈ​കോ ജി​ല്ല ഓ​ണം ഫെ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച

ശേ​ഷം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് സ​ന്ദ​ർ​ശി​ക്കു​ന്നു

സപ്ലൈകോ ഓണം ജില്ല ഫെയര്‍ 25 വരെ

തൃ​ശൂ​ർ: പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു. ഓ​ണ​ക്കാ​ല​ത്ത് അ​രി​യു​ടെ​യും മ​റ്റു സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ല നി​യ​ന്ത്രി​ക്കാ​ൻ 1.63 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ അ​രി ഈ ​ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ര്‍ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ ജി​ല്ല​ക​ളി​ലും സ​പ്ലൈ​കോ ഓ​ണം ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​യ അ​രി, കു​റു​വ അ​രി, മ​ട്ട അ​രി, പ​ച്ച​രി, ചെ​റു​പ​യ​ര്‍, ഉ​ഴു​ന്ന്, വ​ന്‍പ​യ​ര്‍, തു​വ​ര പ​രി​പ്പ്, ക​ട​ല, മു​ള​ക്, മ​ല്ലി, പ​ഞ്ച​സാ​ര, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ 13 ഇ​നം സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും മ​റ്റു അ​വ​ശ്യ ഉ​ല്‍പ​ന്ന​ങ്ങ​ളും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വി​ല്‍ ഓ​ണം ഫെ​യ​റി​ല്‍ ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ്ര​ത്യേ​ക സ​മ്മാ​ന പ​ദ്ധ​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ര്‍ത്തി​ക്കും.

രാ​ജ​ന്‍ ജെ. ​പ​ല്ല​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മേ​രി തോ​മ​സ് ആ​ദ്യ​വി​ല്‍പ​ന​യും തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ ചെ​മ്പൂ​ക്കാ​വ് ഡി​വി​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ അ​ഡ്വ. ജോ​യി ബാ​സ്റ്റി​ന്‍ ചാ​ക്കോ​ള സ​മൃ​ദ്ധി കി​റ്റി​ന്റെ ആ​ദ്യ​വി​ല്‍പ​ന​യും നി​ര്‍വ്വ​ഹി​ച്ചു. സ​പ്ലൈ​കോ പാ​ല​ക്കാ​ട് മേ​ഖ​ല മാ​നേ​ജ​ര്‍ ജി. ​സു​മ സ്വാ​ഗ​ത​വും ജി​ല്ലാ സ​പ്ലൈ ഓ​ഫി​സ​ര്‍ ടി.​ജെ. ആ​ശ ന​ന്ദി​യും പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ സി.​എ. മു​ഹ​മ്മ​ദ് റ​ഷീ​ദ്, സി.​വി. കു​ര്യാ​ക്കോ​സ്, പി.​എം. ഏ​ല്യാ​സ്, സ​പ്ലൈ​കോ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ഗ​സ്റ്റ് 20 മു​ത​ല്‍ 25 വ​രെ ഓ​ണം ഫെ​യ​റു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Supplyco Onam District Fair until 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.