ജ്വ​ല്ല​റി​യി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് വ​ൻ ത​ട്ടി​പ്പ്: ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

മ​തി​ല​കം: മ​തി​ല​കം പു​തി​യ​കാ​വി​ൽ പു​തു​താ​യി തു​ട​ങ്ങു​ന്ന എ​സ്.​ആ​ർ ഗോ​ൾ​ഡ് ജ്വ​ല്ല​റി​യി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്ദാ​നം ചെ​യ്ത് വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ.

മ​തി​ല​കം കാ​തി​ക്കോ​ട് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കൂ​ളി​മു​ട്ടം പൊ​ക്ക​ളാ​യ് ചി​റ്റൂ​ർ​ക്കാ​ട്ടി​ൽ സു​ധീ​ർ (45), ഭാ​ര്യ സു​ബൈ​ദ (44) എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​നി​യി​ൽ​നി​ന്ന് മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 87 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

സു​ധീ​റി​നെ​തി​രെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് 42 ല​ക്ഷം രൂ​പ​യു​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മ​റ്റൊ​രു കേ​സും മ​തി​ല​കം പൊ​ലീ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

മൂ​ന്ന് കോ​ടി രൂ​പ നി​ക്ഷേ​പി​ച്ചാ​ൽ ജ്വ​ല്ല​റി​യി​ൽ പാ​ർ​ട്ണ​റാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​യി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ​ത്. 2025 ജൂ​ണി​ന് ശേ​ഷം പ​ല ത​വ​ണ​ക​ളാ​യി പ​രാ​തി​ക്കാ​ര​ന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 56 ല​ക്ഷം രൂ​പ ഓ​ൺ​ലൈ​നാ​യി ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​ക്കു​ക​യും 31 ല​ക്ഷം രൂ​പ നേ​രി​ട്ട് പ​ണ​മാ​യി വാ​ങ്ങി​യു​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ നേ​താ​വാ​യ പ​രാ​തി​ക്കാ​ര​ൻ തൃ​ശൂ​ർ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മ​തി​ല​കം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​തി​ല​കം എ​സ്.​എ​ച്ച്.​ഒ എ​സ്. ര​ജീ​ഷ്, എ​സ്.​ഐ നെ​സി​യ എം. ​സാ​ഹി​ബ്, ജി.​എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​ബി​ൻ, ഷ​നി​ൽ, ഷി​ജീ​ഷ്, സി.​പി.​ഒ ദി​വ്യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കോ​ടി​ക​ളു​ടെ ത​ട്ടി​പ്പെ​ന്ന്

ഇ​ര​ക​ൾ

മ​തി​ല​കം: പു​തി​യ ജ്വ​ല്ല​റി​യു​ടെ​യും മ​റ്റും പേ​രി​ലാ​യി ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പെ​ന്ന് ഇ​ര​ക​ൾ. 1.19 കോ​ടി രൂ​പ​യു​ടെ ര​ണ്ട് കേ​സു​ക​ളാ​ണ് മ​തി​ല​കം പൊ​ലീ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത​തെ​ങ്കി​ലും സു​ധീ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ നി​ര​വ​ധി പേ​രാ​ണ് മ​തി​ല​കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഇ​വ​രി​ലേ​റെ​യും മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. കൂ​ട്ട​ത്തി​ൽ സ്ത്രീ​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ 2.90 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കി​യി​രു​ന്ന​താ​യി കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ടി. ​ജ​ബ്ബാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ പ​ണം ന​ൽ​കി​യ​വ​ർ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ആ​ദ്യം പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്ന പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി അ​റി​യി​ച്ചു. ഇ​തി​നി​ടെ പ​ണം ന​ൽ​കി​യ പ്ര​തി​യു​ടെ നാ​ട്ടു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കാ​നും ത​യാ​റാ​യി​ട്ടി​ല്ല.

ഭൂ​മി ഇ​ട​പാ​ടി​ൽ ല​ക്ഷ​ങ്ങ​ളു​ടെ വ​ഞ്ച​ന​യെ​ന്ന് പ​രാ​തി

മ​തി​ല​കം: കൂ​ളി​മു​ട്ടം പോ​നാ​ക്കു​ഴി നി​സാ​റി​ന്റെ ഭാ​ര്യ ഷെ​മീ​റ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധീ​റി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്വ​ന്ത​മാ​യി വാ​ങ്ങി​യ ഭൂ​മി​യെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മ​റ്റൊ​രു സ്ത്രീ​യു​ടെ പു​ര​യി​ട​മാ​ണ് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ച​ത്.

ഈ ​വ​സ്തു​വി​ന്റെ വി​ല​യാ​യി ക​ണ​ക്കാ​ക്കി​യ 42 ല​ക്ഷം രൂ​പ പൂ​ർ​ണ​മാ​യി കൈ​പ്പ​റ്റി​യെ​ന്നും ഷ​മീ​റ മ​തി​ല​കം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​സാ​റി​ന്റെ പേ​രി​ലു​ള്ള 10 സെൻറ് ഭൂ​മി​യും ബാ​ങ്ക് വ​ഴി 27 ല​ക്ഷം രൂ​പ​യു​മാ​ണ് ന​ൽ​കി​യ​ത്. ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്തും മ​റ്റു​മാ​യി ത​ര​പ്പെ​ടു​ത്തി​യ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പു​ര​യി​ടം റ​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​കാ​തെ വ​ഞ്ചി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​കേ​സി​ൽ ബ്രോ​ക്ക​ർ എ​മ്മാ​ട് വ​ലി​യ​ക​ത്ത് ബാ​വു​വും പ്ര​തി​യാ​ണ്.

Tags:    
News Summary - Massive fraud by promising partnership in jewelry shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.