ചി​ങ്ങ​നാ​ത്ത് ക​ട​വ് പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ആ​ദ്യ​ഘ​ട്ട ന​ഷ്ട​പ​രി​ഹാ​ര തു​ക

വി​ത​ര​ണോ​ദ്‌​ഘാ​ട​നം എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് നിർമാണം;ആദ്യഘട്ട നഷ്ടപരിഹാര തുക വിതരണം ചെയ്തു

ചാ​വ​ക്കാ​ട്: ചി​ങ്ങ​നാ​ത്ത് ക​ട​വ് പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്തു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ച്ച 12 ഭൂ​വു​ട​മ​ക​ൾ​ക്കാ​യി ആ​കെ 1,20,11,186 രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ൻ.​കെ. അ​ക്ബ​ർ എം.​എ​ൽ.​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 56 ക​ക്ഷി​ക​ൾ​ക്കാ​ണ് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കേ​ണ്ട​ത്. കി​ഫ്ബി പ​ദ്ധ​തി പ്ര​കാ​രം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ 11 കോ​ടി രൂ​പ അ​ക്വി​സി​ഷ​ൻ ഓ​ഫി​സ​റാ​യ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മു​പ്പ​തി​ല​ധി​കം ആ​ളു​ക​ൾ ഇ​തി​ന​കം രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​വ​യു​ടെ പ​രി​ശോ​ധ​ന വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി മു​ഴു​വ​ൻ പേ​ർ​ക്കും ഉ​ട​ൻ തു​ക വി​ത​ര​ണം ചെ​യ്യു​മെ​ന്നും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​എ​ച്ച്. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബി​ൻ​സി സ​ന്തോ​ഷ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ടി.​ബി. ബി​ന്ദു, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ എം.​എ​ഫ്. ഗീ​വ​ർ, കെ.​ആ​ർ.​എ​ഫ്.​ബി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ സി.​കെ. പ്ര​സാ​ദ്, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ​ച്ച്. സ​ലാം, യ​തീ​ന്ദ്ര​ദാ​സ്, ര​ഞ്ജി​ത്ത് കു​മാ​ർ, സ​ഫൂ​റ ബ​ക്ക​ർ, ലി​ഷ മാ​ത്രം​കോ​ട്, കൗ​ൺ​സി​ല​ർ കെ.​എ. വി​ശ്വം​ഭ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Chinganath Kadavu bridge approach road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.