വാൽപ്പാറ മലയോരപാതയിലെ ആദ്യത്തെ ഹെയർപിൻ വളവിൽ മറിഞ്ഞ വാൻ
Posted On
date_range Updated On
date_range വാൽപ്പാറക്ക് സമീപം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു; 20 പേർക്ക് പരിക്ക്
അതിരപ്പിള്ളി: ആനമലക്ക് സമീപം വാൽപ്പാറ മലയോരപാതയിലെ ആദ്യത്തെ ഹെയർപിൻ വളവിൽ ബ്രേക്ക് തകരാറിനെത്തുടർന്ന് വിനോദസഞ്ചാരികളുടെ വാൻ മറിഞ്ഞു. വാനിലുണ്ടായിരുന്ന 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
തമിഴ്നാട് രാമനാഥപുരം ജില്ലയിലെ പാമ്പൻ മേഖലയിൽ നിന്നുള്ള 20 അംഗ സംഘവുമായി പൊള്ളാച്ചിയിലേക്ക് മടങ്ങുകയായിരുന്നു വാൻ. വിവരമറിഞ്ഞ് ആളിയാർ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ആംബുലൻസുകൾ വിളിച്ചുവരുത്തി ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് വാൽപ്പാറ കുന്നിൻ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.