ശ​ര​ത്, രാ​ജ​ൻ

പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ

തൃ​ശൂ​ർ: വ​ടൂ​ക്ക​ര ജ​യ്​ കി​സാ​ൻ റോ​ഡി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് ക​ഞ്ചാ​വ് വി​റ്റ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പു​ത്തൂ​ർ ചേ​മ്പൂ​ർ സ്വ​ദേ​ശി തോ​മ്പി​ൽ ശ​ര​ത്ത് (29), ക​ണി​മം​ഗ​ലം പ​ന​മു​ക്ക് രാ​മ​ൻ​ചി​റ അ​ഭി​ലാ​ഷ് രാ​ജ​ൻ (28) എ​ന്നി​വ​രെ​യാ​ണ് നെ​ടു​പു​ഴ പൊ​ലീ​സ് ‘തൂ​ഫാ​ൻ ദി ​നാ​ർ​ക്കോ ഹ​ണ്ടു’​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് 6.65 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.ഞാ​യ​റാ​ഴ്​​ച പ്ര​തി​ക​ൾ ബു​ള്ള​റ്റി​ലെ​ത്തി ക​ഞ്ചാ​വ് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​പു​ഴ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​സി. സ​നേ​ഷ് പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട കു​ട്ടി​യോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് വാ​ങ്ങാ​ൻ വ​ന്ന​താ​ണെ​ന്നും പ്ര​തി​ക​ളു​ടെ പ​ക്ക​ൽ ക​ഞ്ചാ​വ് ഉ​ണ്ടെ​ന്നും അ​റി​ഞ്ഞ​ത്.

ശ​ര​ത്ത് ഒ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും ഏ​ഴ് ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യു​മാ​ണ്. രാ​ജ​ൻ നാ​ല്​ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ വി​നേ​ഷ്, മി​നേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബീ​ഷ് ആ​ന്റ​ണി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two arrested for selling cannabis to a minor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.