പൊ​യ്യ വി​ല്ലേ​ജോ​ഫി​സി​ൽ സോ​ളാ​ർ പാ​ന​ൽ മാ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വ​ത്തി​ൽ

അ​ഴി​ച്ചു​മാ​റ്റു​ന്നു

സ്ഥാപിച്ചിട്ട് 25 വർഷം; പ്രവർത്തിക്കാൻ ഭാഗ്യമില്ലാത്ത സോളാർ പാനൽ അഴിച്ചുമാറ്റി

മാള: സ്ഥാപിച്ച് 25 വർഷത്തിനിടെ ഒരു ദിവസം പോലും പ്രവർത്തിക്കാത്ത സൗരോർജ പാനൽ സിസ്റ്റം അധികൃതർ അഴിച്ചുമാറ്റി. പൊയ്യ വില്ലേജ് കാര്യാലയത്തിന് മുന്നിലാണ് നോക്കുകുത്തിയായും തടസ്സമായും ഇതുണ്ടായിരുന്നത്. മാള ബ്ലോക്ക് പഞ്ചായത്താണ് അഴിച്ചുമാറ്റിയത്.

ഉപയോഗശൂന്യമായ പാനൽ വഴിമുടക്കിയായി നിൽക്കുന്നത് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പൊയ്യ വില്ലേജ് ഓഫിസ് പരിസരത്തെ പൊതുകിണറിൽനിന്നു വെള്ളം പമ്പ് ചെയ്യാനും മോട്ടോറും വാട്ടർ ടാങ്കും പ്രവർത്തിക്കാനും കാര്യാലയത്തിലെ വൈദ്യുതി ആവശ്യത്തിനുമാണ് സ്ഥാപിച്ചിരുന്നത്. മാള ബ്ലോക്ക് പഞ്ചായത്ത് വഴി അനെർട്ടാണ് ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ചത്.

പാനൽ സ്ഥാപിക്കുമ്പോൾ സമീപത്തെ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് വില്ലേജ് ഓഫിസ് പുതുക്കി പണിതപ്പോൾ പാനൽ ഓഫിസിന് മുന്നിൽ തടസ്സമായി. ഉദ്യോഗസ്ഥർ മാറി വന്നപ്പോഴും ഇക്കാര്യം അനേഷിക്കാനോ മേലുദ്യോഗസ്ഥരോട് റിപ്പോർട്ട് ചെയ്യാനോ നടപടി ഉണ്ടായില്ല.

റാമ്പിലൂടെ കയറി വരുന്നവരുടെ തല സൗരോർജ പാനലിൽ തട്ടി പരിക്കേൽക്കുന്നത് പതിവായിരുന്നു. തുടർന്ന് പൊതുപ്രവർത്തകനായ ഷാന്റി ജോസഫ് തട്ടകത്ത് കലക്ടർക്ക് പരാതി നൽകിയിരുന്നു.

Tags:    
News Summary - 25 years since its establishment-solar panel removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.