മാമ്പ്ര സ്കൂളിൽ മോഷണം; 89,000 രൂപ നഷ്ടപ്പെട്ടു മോഷ്ടിച്ചത് കുട്ടികളുടെ പരീക്ഷ ഫീസ് അടക്കാനുള്ള തുക കൊരട്ടി: മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. കുട്ടികളുടെ പരീക്ഷ ഫീസ് അടയ്ക്കാൻ സ്കൂൾ അധികൃതർ അലമാരയിൽ സൂക്ഷിച്ച 89,000 രൂപ മോഷ്ടിച്ചു. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മോഷണമെന്ന് അനുമാനിക്കുന്നു. രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം അറിഞ്ഞത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ നാല് അലമാരകൾ തുറന്ന നിലയിലായിരുന്നു. കൊരട്ടി പൊലീസ് എസ്.എച്ച്.ഒ ബി.കെ. അരുണിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.