കാമ്പസ്​ ​േപ്ലസ്​മെന്‍റ്​: തൃശൂർ ഗവ. എൻജിനീയറിങ്​ കോളജ്​​ വിദ്യാർഥിക്ക്​ 53 ലക്ഷം വാർഷിക ശമ്പളം

കേരളത്തിലെ എൻജിനീയറിങ്​ കോളജുകളിൽ കൂടുതൽ ശമ്പളത്തിൽ നിയമനം ലഭിക്കുന്നത്​ കൃഷ്ണാനന്ദിന്​ തൃശൂർ: കേരളത്തിലെ എൻജിനീയറിങ്​ കോളജുകളിലെ കാമ്പസ്​ ​േപ്ലസ്​മെന്‍റിൽ ഏറ്റവും കൂടുതൽ വാർഷിക ശമ്പളത്തിൽ ജോലി ലഭിച്ചത്​ തൃശൂർ ഗവ. എൻജിനീയറിങ്​ കോളജിലെ വിദ്യാർഥിക്ക്​. അവസാനവർഷ കമ്പ്യൂട്ടർ വിദ്യാർഥി വി.പി. കൃഷ്ണാനന്ദിനാണ് 53 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ അമേരിക്കൻ കമ്പനിയിൽ ​േബ്ലാക്ക്​ ചെയിൻ, ഡബ്ല്യൂ ബി 3 മേഖലയിൽ​ നിയമനം ലഭിച്ചതെന്ന്​ കോളജ്​ അധികൃതർ അറിയിച്ചു. ഏറ്റവും ഉയർന്ന വാർഷിക ശമ്പളത്തിൽ ജോലി നേടിയതിന്​ പുറമെ കൂടുതൽ ​േപ്ലസ്​മെന്‍റ്​ ഓഫറുകൾ ലഭിച്ചതിലും കൂടുതൽ വിദ്യാർഥികൾക്ക്​ ജോലി ലഭിച്ച ചരി​ത്രനേട്ടത്തിലുമാണ്​ സ്ഥാപനം. ഈ വർഷം 700ൽ അധികം ​േപ്ലസ്​മെന്‍റ്​​ ഓഫറുകളും യോഗ്യരായ വിദ്യാർഥികളിൽ 82 ശതമാനത്തോളം പേർക്ക്​ കോളജിന്‍റെ ​േപ്ലസ്​മെന്‍റ് സെൽ വഴി ജോലിയും ലഭിച്ചു. ടി.സി.എസ്​, ഇൻഫോസിസ്​, ഐ.ബി.എം, കോഗ്​നിസന്‍റ്​, സെയ്​ന്‍റ്​ ഗോബെയ്​ൻ, എൽ.ആൻഡ്​ ടി, എം.ആർ.എഫ്​, റിലയൻസ്​, വോഡഫോൺ, ആക്സച്വർ, ജെ.എസ്​.ഡബ്ല്യൂ, ഡെലോറൈറ്റ്​, ഐ.ബി.എസ്​, ഒറാക്​ൾ, ഇവൈ, മഹീന്ദ്ര തുടങ്ങിയ 80ഓളം കമ്പനികൾ കാമ്പസ്​ റിക്രൂട്ട്​മെന്‍റ്​ വഴി കുട്ടികൾക്ക്​ ജോലി ലഭിച്ചു. പൂർവവിദ്യാർഥികളുടെ സഹായത്തോടെ ഗൾഫ്​ മേഖലയിലേക്ക്​ ഓവർസീസ്​ റിക്രൂട്ട്​മെന്‍റും ​േപ്ലസ്​മെന്‍റും േപ്ലസ്​മെന്‍റ്​ സെൽ വഴി നടത്തിവരുന്നുണ്ട്​. കോളജിലെ സമർഥരായ വിദ്യാർഥികൾക്ക്​ മൂന്നാം വർഷം മുതൽ ഇന്‍റേൺഷിപ്​ കം ​േപ്ലസ്​മെന്‍റ്​ വഴി ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ലഭിക്കുകയും അതിലൂടെ പഠനകാലത്തുതന്നെ സേവനമേഖല തെരഞ്ഞടുത്ത്​ സാ​ങ്കേതികമികവ്​ നേടാനും കോഴ്​സ്​ ​തീരുന്ന ഉടൻ നേരിട്ട്​ ജോലിയിൽ പ്രവേശിക്കാനും സാധിക്കുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ട്​. േപ്ലസ്​മെന്‍റ്​​ ഓഫിസർ ഡോ. ബോബി കെ. ജോർജ്​, അഡീഷനൽ ​േപ്ലസ്​മെന്‍റ്​​ ഓഫിസർ പ്രഫ. അൻവർ സാദിഖ്​, അധ്യാപകർ, ​േപ്ലസ്​മെന്‍റ്​ വളന്‍റിയർമാർ എന്നിവരടങ്ങുന്ന 'ജി.ഇ.സി.ടി- ​േപ്ലസ്​മെന്‍റ്​ സെൽ' ഒന്നാം വർഷം മുതൽ വിദ്യാർഥികൾക്ക്​ കൊടുക്കുന്ന പരിശീലനമാണ്​ ​േപ്ലസ്​മെന്‍റെിൽ മികച്ച നേട്ടം ലഭിക്കാൻ കാരണമായതെന്ന്​ പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്​ അറിയിച്ചു. 2023ലേക്കുള്ള കാമ്പസ്​ റിക്രൂട്ട്​മെന്‍റ്​​ ജൂ​ലൈ ഒന്നാം വാരം മുതൽ ഓൺലൈൻ കം ഓഫ്​ലൈൻ മോഡിൽ ആരംഭിക്കാൻ ഒരുക്കം പൂർത്തിയായതായി ​േപ്ലസ്​മെന്‍റ്​ ഓഫിസർ ഡോ. ബോബി കെ. ജോർജ്​ അറിയിച്ചു. tcr tcr engg college 53 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ യു.എസ്​ കമ്പനിയിൽ ജോലി ലഭിച്ച വി.പി. കൃഷ്ണാനന്ദിന്​ പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട്​ മധുരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.