കെ.എസ്​.ബി.യു പ്രഥമ സംസ്ഥാന കണ്‍വെന്‍ഷന്‍ 23ന്​

തൃശൂര്‍: ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും കുടുംബാംഗങ്ങളുടെയും സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടിഷ്യന്‍സ് വര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പ്രഥമ സംസ്ഥാന കൺവെന്‍ഷന്‍ 23ന് തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സാഹിത്യ അക്കാദമി ഹാളില്‍ രാവിലെ ഒമ്പതിന് ചേരുന്ന കൺ​വെന്‍ഷന്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആറായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 550 പ്രതിനിധികള്‍ പങ്കെടുക്കും. പുതുതായി രൂപവത്​കരിച്ച സംഘടനക്ക്​ 11 ജില്ലകളില്‍ ജില്ല കമ്മിറ്റി നിലവിൽ വന്നു. വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്​.ബി.യു സംസ്ഥാന പ്രസിഡന്റ് ടി.ജി. നാരായണന്‍, സെക്രട്ടറി എം. ബാബു, വി.ജി. ജിജോ, എം. ദാമോദരന്‍, ടി.ആര്‍. നിശാന്ത് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.