ജനക്കൂട്ടത്തിലേക്ക് എം.എൽ.എയുടെ കാർ ഇടിച്ചുകയറി; 22 പേർക്ക് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ എം.എൽ.എയുടെ കാർ ജനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 22 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ 10 പൊലീസുകാരും രണ്ടു മാധ്യമപ്രവർത്തകരുമുണ്ട്. ബി.ജെ.ഡിയിൽനിന്ന് സസ്‍പെൻഡ് ചെയ്യപ്പെട്ട പ്രശാന്ത് ജഗ്ദേവിന്റെ കാറാണ് അപകടം സൃഷ്ടിച്ചത്. ഖുർദ ജില്ലയിലെ ബനാപൂരിലാണ് സംഭവം. അപകടത്തിന് ശേഷം ജനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ എം.എൽ.എക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT