സൗമ്യ, പ്രതി അപ്പാടൻ തോമസി
തൃശ്ശൂർ: ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തികൊന്നു. ക്രിസ്റ്റഫർ നഗറിൽ പൊറത്തൂർ വീട്ടിൽ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ പ്രതി അപ്പാടൻ തോമസി(65) റോഡിൽവെച്ച് കുത്തികൊല്ലുകയായിരുന്നു. ആക്രമണത്തിനുശേഷം രക്ഷപെടാൻ ശ്രമിച്ച പ്രതി കിണറ്റിൽ വീണു. ഫയർ ഫോഴ്സ് സ്ഥലത്തെട്ടി പ്രതിയെ പുറത്തെടുക്കുകയായിരുന്നു. ശേഷം ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
മുൻവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ചീരാച്ചിയിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ് പ്രതിയായ തോമസ്. അയൽവാസിയായ തോമസിന്റെ പേരിൽ സൗമ്യ നേരത്തേ പൊലീസിൽ പരാതി നൽകുകയും ഇതിൽ കേസെടുക്കുകയും ചെയ്തിരുന്നു. അയൽവാസികളായ ഇവർ തമ്മിൽ ഇടക്കിടെ തർക്കങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ വേറെയും കേസുകളുണ്ട്. മൃതദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.