കൂടൽമാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ട്; 21 ഗജവീരന്മാർ പങ്കെടുക്കും

ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ആനയൂട്ടിന്റെ സംഘാടകസമിതി യോഗം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ ഉദ്ഘാടനം ചെയ്തു. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ കേരളത്തിലെ തലയെടുപ്പുള്ള 21 ഗജവീരന്മാർ അണിനിരക്കുന്ന ആനയൂട്ട് സംഘടിപ്പിക്കുന്നത്. ആനയൂട്ടിന് മുന്നോടിയായി മഹാഗണപതി ഹോമവും ഗജപൂജയും നടക്കും.  സംഘാടകസമിതി യോഗത്തിൽ ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാർ, പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗം അഡ്വ. കെ.ജി. അജയകുമാർ ചെയർമാനും അജയ് കൺവീനറുമായി സംഘാടകസമിതി രൂപവത്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.