വെണ്ണൂർ തുറ സമഗ്രവികസന പദ്ധതി പ്രവൃത്തി ഉദ്​ഘാടനം 12ന്​

വെണ്ണൂർ തുറ സമഗ്ര വികസന പദ്ധതി പ്രവൃത്തി ഉദ്​ഘാടനം 12ന്​ മാള: വെണ്ണൂർ തുറ സമഗ്ര വികസന പദ്ധതി പ്രവൃത്തി ഉദ്ഘാടനം 12ന്​ വൈകീട്ട് മൂന്നിന് റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ, ടി.കെ. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജില്ല കലക്ടർ ഹരിത വി. കുമാർ തുടങ്ങിയവർ സംബന്ധിക്കും. മാള, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകളെയും മാള, അന്നമനട, കാടുകുറ്റി ഗ്രാമപഞ്ചായത്തുകളെയും സംയോജിപ്പിച്ച്​ നടപ്പാക്കുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്. പദ്ധതിയുടെ രണ്ടാംഘട്ടമായി വിവിധ ജലാശയങ്ങൾ പുനരുജ്ജീവിപ്പിക്കും. ആദ്യഘട്ട ഡി.പി.ആർ തയാറാക്കി സംസ്ഥാന ആസൂത്രണ ബോർഡിന് 28 കോടിയുടെ പദ്ധതിയാണ്​ സമർപ്പിച്ചത്​. ജില്ല പഞ്ചായത്ത് 50 ലക്ഷം, അന്നമനട പഞ്ചായത്ത് എട്ട് ലക്ഷം, മാള പഞ്ചായത്ത് നാലു ലക്ഷം, കാടുകുറ്റി പഞ്ചായത്ത് 7.90 ലക്ഷം, കുഴൂർ നാലുലക്ഷം, മാള ബ്ലോക്ക് പഞ്ചായത്ത് രണ്ട് ലക്ഷം, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, മൈനർ ഇറിഗേഷൻ മൂന്നുകോടി, എം.ജി.എൻ.ആർ.ഇ.ജി.എസ് രണ്ടുകോടി, സംയോജിത പ്രോജക്ടറുകളുടെ ധനസഹായമായി രണ്ടുകോടി, നബാർഡ് പ്രതീക്ഷിത വിഹിതം 20.47 കോടി എന്നിങ്ങനെ 28.33 കോടിയാണ് ചെലവിടുക. വാർത്ത സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ. ഡേവിസ്, പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. വിനോദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.